കൊച്ചി: ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്. കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. ജേക്കബ് തോമസ് നല്കിയ അപേക്ഷയിലാണ് ട്രൈബ്യൂണലിന്റെ നടപടി. അടിയന്തരമായി സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്ന് ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. ജേക്കബ് തോമസിന്റെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. തുടര്‍ച്ചയായുള്ള സസ്പെന്ഷന് നിയമവിരുദ്ധമാണെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന് തിരിച്ചടി; ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ഉത്തരവ്
By
July 29, 2019 11:01 am