Breaking News

കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. വിശ്വാസ പ്രമേയം ചര്‍ച്ച ഇന്ന് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. 15 വിമത എംഎല്‍എമാരും രാജിയില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാകാനിടയില്ല. എംഎല്‍എമാരായ ശ്രീമന്ത് പാട്ടീല്‍, ബി നാഗേന്ദ്ര എന്നിവരുടെ അസാന്നിധ്യവും കോണ്‍ഗ്രസിന് തിരിച്ചടിയാകും. ബിഎസ്പി അംഗത്തോട് സര്‍ക്കാരിന് വോട്ട് ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷ മായാവതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം വിശ്വാസ വോട്ടെടുപ്പ് ഇന്ന് അഞ്ച് മണിക്കുള്ളില്‍ നടത്തണം എന്നാവശ്യപ്പെട്ട് രണ്ട് സ്വാതന്ത്ര എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിപ്പിലെ ആശയക്കുഴപ്പം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണയില്‍ വരും. വിപ്പ് നല്‍കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് കോണ്‍ഗ്രസും മുഖ്യമന്ത്രി കുമാരസ്വാമിയും സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. രാജി നല്‍കിയ എംഎല്‍എമാര്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ സഭയില്‍ ഹാജരാകണമെന്ന് നിര്‍ബന്ധിക്കാനാകില്ലെന്ന് ജൂലായ് 17ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇന്ന് നിയമസഭയിലെത്തണമെന്ന് എംഎല്‍എമാരോട് കുമാരസ്വാമി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തനിക്ക് അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ആഗ്രഹമില്ല. ഇന്ന് സഭയില്‍ എത്തി ബിജെപി എങ്ങനെയാണ് കുതിരക്കച്ചവടം നടത്തുന്നത് എന്ന് വെളിപ്പെടുത്തണമെന്നാണ് കുമാരസ്വാമിയുടെ അഭ്യര്‍ത്ഥന. സര്‍ക്കാരിനെ രക്ഷിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്നും കുമാരസ്വാമി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top