ബിഹാറിലെ കോളജില്‍ ഡിഗ്രി പരീക്ഷ നടന്നത് വരാന്തയിലും ഗ്രൗണ്ടിലും. വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരുന്നാണ് പരീക്ഷ എഴുതിയത്. പരസ്പരം നോക്കിയും പുസ്തകം പരിശോധിച്ചും പരീക്ഷ എഴുതുന്ന വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി. ബെട്ടിയ്യ റാം ലഗാന്‍ സിങ് യാദവ് കോളേജിലാണ് സംഭവം. ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍ ബിഹാര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജാണിത്.
അവസാന വര്‍ഷ ബിരുദ പരീക്ഷയാണ് വിവാദമായിരിക്കുന്നത്. അതേസമയം, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് വിവരം. ഈ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഒട്ടേറെ കോളേജുകളില്‍ സമാനമായ രീതിയിലാണ് പരീക്ഷ നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോളേജ് കോംപൗണ്ടില്‍ എവിടെയിരുന്നും പരീക്ഷ എഴുതാമെന്നായിരുന്നു നിബന്ധന. ഇതോടെ വിദ്യാര്‍ത്ഥികള്‍ പരസ്പരം നോക്കി എഴുതുകയായിരുന്നു.