സൂപ്പര്‍ സ്റ്റാര്‍ എന്നുള്ള വിളി കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് നടി പാര്‍വതി. സൂപ്പര്‍ സ്റ്റാര്‍ എന്നുള്ളതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് ഗുണം ഉണ്ടായിരിക്കുന്നതെന്ന് അറിയില്ലെന്ന് ഒരു അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.
‘സ്റ്റാര്‍ഡം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ആരെയെങ്കിലും സ്വാധീനിക്കലാണോ, ഇമേജാണോ, അതോ ആരാധന മൂത്ത് ഭ്രാന്താവുന്ന ആള്ക്കാര് ഇടുന്നതാണോ, ഇതൊന്നും എനിക്കറിയില്ല. എന്നെ സൂപ്പര്‍ ആക്ടര്‍ എന്ന് വിളിക്കുകയാണെങ്കില്‍ എനിക്കത് സന്തോഷമാണ്.പാര്‍വ്വതി പറഞ്ഞു.