Entertainment

പാര്‍വ്വതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍; വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് താരം

നടി പാര്‍വ്വതിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് പേജ്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പോസ്റ്റുകള്‍ കണ്ടു തുടങ്ങിയപ്പോഴാണ് ഈ പേജ് ശ്രദ്ധയില്‍ പെട്ടത്. ഇത് തന്റെ പേജല്ലെന്നും, ഇതിലെ ഭിന്നത പ്രചരിപ്പിക്കുന്ന വാക്കുകള്‍ തന്റേതല്ലെന്നും പാര്‍വ്വതി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

കനത്ത പേമാരിയില്‍ സംസ്ഥാനം വലയുന്ന ഈ അവസരത്തില്‍ കേരളത്തെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകളാണ് വ്യാജ അക്കൗണ്ടില്‍ നിന്നും ഉണ്ടാകുന്നത്.

 

ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി പാര്‍വ്വതി രംഗത്തെത്തിയിരിക്കുന്നത്. ഇത് തന്റെ പേജല്ലെന്നും, നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍, തന്റെ പേരില്‍ ഇത്തരം വ്യാജ പ്രജരണങ്ങള്‍ നടത്തരുതെന്നും പാര്‍വ്വതി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top