കൊച്ചി: ഉയരയെ പ്രശംസിച്ച് സംവിധായകന് ഫാസില്‍. ഉയരെ മലയാളത്തിലെ മഹത്തായ സിനിമയാണെന്നും ഫാസില്‍ അഭിപ്രായപ്പെട്ടു.സിനിമാരംഗത്ത് നിന്നും പുറമേ നിന്നും കണ്ടവരെല്ലാം വാനോളം പുകഴ്ത്തിയ ചിത്രത്തിന് ലഭിച്ച പുതിയ അംഗീകാരമാണ് ഫാസിലിന്റെ വാക്കുകള്‍. ദുരന്തങ്ങളെ തച്ചുടച്ച് സ്വപ്നങ്ങളെ പാറിപ്പറന്ന് കൈകക്കുമ്പിളിലൊതുക്കിയ നായിക കഥാപാത്രം അവതരിപ്പിച്ച പാര്‍വ്വതി തിരുവോത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.
ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ഉയരെ രാജേഷ് പിള്ളയുടെ ശിഷ്യനായ മനു അശോകനാണ് സംവിധാനം ചെയ്തത്.