Kerala

കുപ്പിവെള്ളം ഇനി റേഷന്‍ കടയില്‍ നിന്നും ലഭ്യമാകും; വില 11 രൂപ


തിരുവനന്തപുരം: സംസ്ഥാനത്തെ 14,350 റേഷന്‍ കടകളില്‍ ഇനി കുപ്പിവെള്ളവും ലഭ്യമാകും. ഭക്ഷ്യമന്ത്രി പി തിലോത്തമനും റേഷന്‍ വ്യാപാരി സംഘടന പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്ലാണ് പദ്ധതിക്ക് തീരുമാനമായത്. 11 രൂപ നിരക്കിലാണ് കുപ്പിവെള്ളം വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ സപ്ലൈകോയിലൂടെ കുപ്പിവെള്ളം വിതരണം ചെയ്തിരുന്നു. കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്നതിനെതിരെയാണ് സപ്ലൈകോ വഴി ഈ പദ്ധതി ആരംഭിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് പദ്ധതി റേഷന്‍ കടകളിലേക്കും വ്യാപിപ്പിച്ചത്. റേഷന്‍ സാധനങ്ങള്‍ക്ക് പുറമേ കുപ്പിവെള്ളവും ശബരി ഉല്‍പന്നങ്ങളും വില്‍ക്കാന്‍ റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കും. അംഗീകൃത കുപ്പിവെള്ള കമ്പനികളുടെ ഉല്‍പന്നം വില്‍ക്കുന്നതിനാവും അനുമതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top