Kerala

സില്‍വറിന്റെ അംശം കൂടുതൽ; മാക്‌ഡ്വൽസ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു

മാക്‌ഡ്വൽസ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ചു. കുപ്പി വെള്ളത്തിൽ അളവിലും കൂടുതൽ സില്‍വറിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നടപടി. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്കിന്റെ ഔദ്യോഗിക പേജായ ഫുഡ് സെഫ്റ്റി കേരള വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

S&S Food Industries, Sy.No 1225, Mattathurkunnu P.O., Kodakara, Trissur (State Licence No: 11315008000653) ഉദ്പാദിപ്പിക്കുന്ന McDowell’s No.1 Packaged Drinking Water ഉൽപാദിപ്പിക്കുന്ന വെള്ളത്തിൽ അനുവദിച്ചതിലും കൂടുതൽ സിൽവറിന്റെ സാന്നിധ്യം ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. ഉത്തരവിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഈ ബ്രാന്റിന്റെ കുപ്പിവെള്ളം സൂക്ഷിക്കാനോ വിൽപ്പന നടത്താനോ വിതരണം ചെയ്യാനോ പാടുള്ളതല്ലെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവിൽ വ്യക്തമാക്കുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top