കല്‍പ്പറ്റ: കാലവര്‍ഷമെത്തിയതോടെ വയനാട്ടില്‍ ധാരാളം മഴയാത്രക്കാര് ചുരംകയറി തുടങ്ങി. പ്രളയത്തിനുശേഷം പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്ക് മഴ വന്‍നേട്ടം നല്‍കുമെന്നാണ് പ്രതീക്ഷ.
ചുരവും മഞ്ഞും നിര്‍ത്താതെയുള്ള നൂല്‍മഴയുമാണ് സഞ്ചാരികളെ വയനാട്ടിലേക്ക് ആകര്‍ഷിക്കുന്നത്. കാറിലും ബൈക്കിലുമായി മഴയാസ്വദിക്കാന്‍ ദിവസവും ആയിരകണക്കിന് സഞ്ചാരികളാണ് ചുരം കയറുന്നത്. പ്രതിദിനം കാല്‍ലക്ഷത്തോളം സഞ്ചാരികള്‍ വയനാട്ടിലേക്കെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.