Entertainment

ജ്വാല ഗുട്ടയുമായി പ്രണയത്തിലാണോ? പ്രതികരിച്ച് രാക്ഷസന്‍ താരം വിഷ്ണു വിശാല്‍

രാക്ഷസന്‍’ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് നടന്‍ വിഷ്ണു വിശാല്‍. ആ ചിത്രം വിജയകരമായി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനായെന്ന വാര്‍ത്തയും പുറത്തു വന്നത്. ഇതിന് പിന്നാലെ നിരവധി ഗോസിപ്പുകളാണ് വിഷ്ണുവിനെ ചുറ്റിപ്പറ്റി ഉയര്‍ന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്നാണ് സംസാരം.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് ഇത്തരമൊരു പ്രചാരണം പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് വിഷ്ണു. ‘ജ്വാലയെ വര്‍ഷങ്ങളായി എനിക്കറിയാം. ഞങ്ങള്‍ക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുമുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, ഈ അവസരത്തില്‍ എനിക്ക് അത് പറയാനാകില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്.’ വിഷ്ണു പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top