നടി ഇല്യാന ഡിക്രൂസും കാമുകന് ആന്‍ഡ്രൂ നീബോണയും പിരിയുന്നതായി റിപ്പോര്‍ട്ടുകള്‍. കാമുകനോടൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. ആരാധകരും ചിത്രങ്ങള്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ആന്ഡ്രുവിനോടൊപ്പമുള്ള എല്ലാ ചിത്രങ്ങളും താരം ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
ഓസ്ട്രേസിയക്കാരനായ ഫോട്ടോഗ്രാഫറാണ് ആന്‍ഡ്രൂ. ‘ഹബ്ബി’ എന്ന കമന്റോടെ ഇല്യാന ആന്‍ഡ്രൂവിന്റെ ചിത്രം പങ്കുവെച്ചതോടെ ഇരുവരും വിവാഹിതരായെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ സ്ഥീരീകരണമൊന്നും ഉണ്ടായിട്ടില്ല. ജൂലൈ 31ന് ആന്‍ഡ്രൂവിന്
പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ട പോസ്റ്റടക്കം താരം ഡിലീറ്റ് ചെയ്തിരിക്കുകയാണ്.