വയനാട്: വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. മൂന്ന് ദിവസം വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ പര്യടനം നടത്തും.
ഇന്ന് ഉച്ചയ്ക്ക് 1.30 ന് രാഹുല്‍ ഗാന്ധി കരിപ്പൂരില്‍ വിമാനമിറങ്ങും. ഇതിന്ശേഷം കാളികാവ്, നിലമ്പൂര്‍, എടവണ്ണ, അരീക്കോട്ട് എന്നിവിടങ്ങളില്‍ റോഡ് ഷോ നടത്തും. കളക്ട്രേറ്റിലെ ഫെസിലിറ്റേഷന്‍ സെന്റര്‍ രാഹുല്‍ സന്ദര്‍ശിക്കും. ഞായറാഴ്ച ഇരിങ്ങാപ്പുഴയിലും മുക്കത്തും സന്ദര്‍ശനം നടത്തിയശേഷം രാഹുല്‍ ഡല്‍ഹിയിലേക്ക് മടങ്ങും. അതേ സമയം കേന്ദ്രമന്ത്രിയായതിനു ശേഷം
വി മുരളീധരനും ഇന്ന് ജന്മനാട്ടിലെത്തും