Latest News

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തി ദിവസം ആഴ്ച്ചയില്‍ അഞ്ചാക്കി സിക്കിം ഗവണ്‍മെന്റ്

ഗാംഗ്‌ടോക്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ‘ലോട്ടറി’ പ്രഖ്യാപനവുമായി പുതുതായി അധികാരത്തിലെത്തിയ സിക്കിം ഗവണ്‍മെന്റ്. സിക്കിം മുഖ്യമന്ത്രിയായി സിക്കിം ക്രാന്തികാരി മോര്‍ച്ച അദ്ധ്യക്ഷന്‍ പി എസ് ഗോലേ എന്നറിയപ്പെടുന്ന പ്രേംസിംഗ് തമാംഗ് കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സിക്കിമിന്റെ ആറാമത് മുഖ്യമന്ത്രിയാണ് പി എസ് ഗോലേ.

സെക്രട്ടേറിയറ്റിലെത്തി അധികാരമേറ്റ ശേഷം ഉന്നത ഉദ്യോഗസ്ഥരോട് കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അവധി ദിവസം രണ്ടാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ആദ്യത്തേത് പൂര്‍ത്തീകരിക്കുന്നതായി ഗോലെ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top