Latest News

ജപ്പാനില്‍ അജ്ഞാതന്‍ നടത്തിയ കത്തിയാക്രമണത്തില്‍ അക്രമി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു; പതിനേഴുപേര്‍ക്ക് പരിക്ക്‌

ടോക്യോ: ജപ്പാനില്‍ അജ്ഞാതന്‍ നടത്തിയ കത്തിയാക്രമണത്തില്‍ അക്രമി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. പതിനേഴുപേര്‍ക്ക് പരുക്കേറ്റു. പോലീസ് അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അക്രമി സ്വയം കത്തികൊണ്ട് പരിക്കേല്‍പ്പിച്ച് മരിക്കുകയായിരുന്നു. ജപ്പാനിലെ കാവാസാക്കിയിലാണ് സംഭവം നടന്നത്. അതിരാവിലെ ബസ് കാത്തുനിന്നവര്‍ക്ക് നേരേയാണ് ആക്രമി കത്തിയുമായി വന്നത്. നാല്‍പ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണ് ആക്രമണം നടത്തിയത്. ഇയാളുടെ കൈവശം രണ്ട് കത്തികള്‍ ഉണ്ടായിരുന്നെന്നാണ് സൂചന.

വികസിത രാജ്യങ്ങളില്‍ അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവുള്ള രാജ്യമായ ജപ്പാനില്‍ ഇങ്ങനെയൊരു സംഭവം അസാധാരണമാണ്. അക്രമിയുടെ ലക്ഷ്യം പോലീസിന് കണ്ടെത്താനായില്ല. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ജപ്പാന്‍ സന്ദര്‍ശനം നടത്തവെയാണ് ആക്രമണം. സംഭവത്തില്‍ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top