സിഡ്നി: പ്രാര്‍ത്ഥനക്കെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ച യോഗാ ഗുരു ആനന്ദ് ഗിരി അറസ്റ്റില്‍. ഓസ്ട്രലിയയിലെ സിഡ്നിയില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചു. ആറാഴ്ചത്തെ ആത്മീയ പ്രഭാഷണത്തിനായി സിഡ്നിയില്‍ എത്തിയ ആനന്ദ് ഗിരിയെ ഇന്ത്യയിലേക്ക് മടങ്ങാന്‍ തയാറാടെക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ഇന്ത്യക്കാരായ രണ്ട് യുവതികളെയാണ് ആനന്ദ് ഗിരി പീഡിപ്പിച്ചത്. 2016ല്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ 29 കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആദ്യ പരാതി. ഇതിന് പിന്നാലെ 2018ല്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയ മറ്റൊരു വീട്ടില്‍ വെച്ച് 34കാരിയോടും ആനന്ദ് ഗിരി അപമര്യാദയായി പെരുമാറുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലുള്ള ബഡേ ഹനുമാന് ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാള്‍.