Breaking News

ഏഴു വയസുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ ബന്ധുവായ 35കാരൻ അറസ്റ്റിൽ

കൊല്ലം: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 35വയസ്സുകാരൻ അറസ്റ്റിൽ. അഞ്ചൽ സ്വദേശിനിയായ ഏഴുവയസുകാരിയെ അമ്മയുടെ ബന്ധുവായ യുവാവ് മാസങ്ങളായി പീഡിപ്പിച്ചിരുന്നെന്ന പരാതിയെത്തുടർന്നാണ് അറസ്റ്റ്. യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വീടിന് സമീപത്ത് താമസിക്കുന്ന യുവാവ് പലദിവസങ്ങളിലും അയാളുടെ വീട്ടിൽ വച്ച് പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഉപദ്രവമേറിയതോടെ കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടർന്ന് അമ്മ ചൈൽഡ്‌ലൈനിൽ വിവരമറിയിക്കുകയായിരുന്നു. അഞ്ചൽ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.തുടർന്ന് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top