Latest News

ഭര്‍ത്താവിനെ രക്ഷിക്കാന്‍ യുവതി നേരിട്ടത് മൂന്നു മണിക്കൂര്‍ ക്രൂര പീഡനം

ജയ്പൂര്‍: ഭര്‍ത്താവിനെ രക്ഷിക്കാന്‍ യുവതി നേരിട്ടത് മൂന്നു മണിക്കൂര്‍ ക്രൂര പീഡനം. രാജസ്ഥാനിലെ ആല്‍വാറിലാണ് യുവതിയെ അഞ്ചുപേര്‍ ചേര്‍ന്ന് ക്രൂരമായ പീഡനത്തിനിരയാക്കിയത്.ഷോപ്പിങ്ങ് കഴിഞ്ഞ് മടങ്ങിയ യുവതിയെയും ഭര്‍ത്താവിനെയും ബൈക്കിലെത്തി തടഞ്ഞ അഞ്ചംഗ സംഘം ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനത്തെ എതിര്‍ക്കാന്‍ യുവതി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവര്‍ കുതറിമാറുന്നതിന് അനുസരിച്ച് യുവാക്കള്‍ ഭര്‍ത്താവിനെ മര്‍ദിച്ചു.

തുടര്‍ന്ന് ഭര്‍ത്താവ് രക്ഷപെടട്ടേയെന്ന കണക്കുകൂട്ടലില്‍ യുവതി വഴങ്ങുകയായിരുന്നു. മൂന്നു മണിക്കൂറോളമാണ് യുവതി ഇവരുടെ ക്രൂരപീഡനത്തിന് ഇരയായത്. പിന്നീട് ദമ്പതികളെ ഉള്‍പ്പെടുത്തി യുവാക്കള്‍ 11 വിഡിയോ എടുത്തിട്ടുണ്ടെന്നും ചോദിക്കുന്ന പണം നല്‍കണമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top