Kerala

വനിതാ മതില്‍; പണംപ്പിരിച്ച ബാങ്ക് ജീവനക്കാരനെ പുറത്താക്കി

ഒറ്റപ്പാലം: വനിതാ മതിലിന് ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പണം പിരിച്ച പാലക്കാട് ഒറ്റപ്പാലത്ത് ബാങ്ക് ജീവനക്കാരനെ ജോലിയില്‍ നിന്ന് ഒഴിവാക്കി. ഒറ്റപ്പാലം സര്‍വീസ് സഹകരണ ബാങ്കിലെ തത്ക്കാലിക ജീവനക്കാനെയാണ് പണം പിരിച്ചതിന്റെ പേരില്‍ പുറത്താക്കിയത്.

ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പണം പിരിച്ചെന്ന പരാതിയില്‍ സഹകരണവകുപ്പ് അസിസ്റ്റന്റ് റജിസ്ട്രാര്‍ ഒറ്റപ്പാലം സര്‍വീസ് സഹകരണ ബാങ്കിനോട് വിശദീകരണം തേടിയിരുന്നു. ഇതിനു ബാങ്ക് ഭരണസമിതി നല്‍കിയ മറുപടിയിലാണ് ജീവനക്കാരനെതിരെയുള്ള നടപടി ബാങ്ക് വ്യക്തമാക്കിയത്.

സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ പന്ത്രണ്ടു ക്ഷേമപെന്‍ഷന്‍കാര്‍ നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. നിര്‍ധനരും രോഗികളുമായ ക്ഷേമപെന്‍ഷന്‍കാരില്‍ നിന്നും കൂപ്പണ്‍ പോലും നല്‍കാതെ പണം ഈടാക്കിയെന്ന് തെളിഞ്ഞിരുന്നു.

അതേസമയം പാലക്കാട് ജില്ലയിലുടനീളം കൂപ്പണ്‍ നല്‍കിയും ഇല്ലാതെയും പണപ്പിരിവ് തുടരുകയാണ്. പണം പിരിക്കുന്നില്ലെന്ന് വരുത്താനാണ് ഇപ്പോഴും ശ്രമം. സമ്മര്‍ദത്തിലൂടെ പരാതികള്‍ ഇല്ലാതാക്കി സഹകരണ വകുപ്പിന്റെ അന്വേഷണം അട്ടിമറിക്കാനും നീക്കമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top