കൊച്ചി: വനിതാമതിലിന് പിന്തുണയുമായി ജനുവരി ഒന്നിന് താന്‍ മുന്‍നിരയില്‍ ഉണ്ടാവുമെന്ന് സ്വാമി അഗ്നിവേശ്. വനിതാ മതില് നവോഥാന ചരിത്രത്തിലെ പ്രധാന ഏടായി മാറുമെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു. കുസാറ്റില്‍ സംഘടിപ്പിച്ച നവോഥാന സംരക്ഷണ സദസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്തലാഖ് നിയമം ലോകസഭയില്‍ പാസാക്കിയതിനെ കുറിച്ച് പ്രസംഗിക്കുന്നവര്‍ ശബരിമല വിധിയെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ചോദിച്ച സ്വാമി യുവതികള്‍ വന്നാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന ചിന്ത വിഡ്ഢിത്തമാണെന്നും പറഞ്ഞു.
പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചും ശാസ്ത്രത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ അബദ്ധങ്ങള്‍ സമൂഹത്തെ പിന്നോട്ട് നടത്തും. പുതിയ സമൂഹത്തിനായി ഓരോ വ്യക്തികളും ചിന്തിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.