Kerala

വനിതാ മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെ; മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാ മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതിലിനെപ്പറ്റി വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിധിയുടെ മറവില്‍ സംഘപരിവാര്‍ സംഘടനകള്‍ നാടിനെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും നവോത്ഥാന മൂല്യമുള്ള ഒരു സംഘടന ഇതിന് കൂട്ടുനിന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് എന്‍.എസ്.എസിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രചരണത്തിനെതിരായാണ് വനിതാ മതിലെന്ന് ആശയം ഉരുത്തിരിഞ്ഞത്. ശബരിമല വിധിക്കെതിരായി നവോത്ഥാന പാരമ്പര്യം തകര്‍ക്കാനുള്ള ശ്രമം സംഘപരിവാര്‍ നടത്തി. ഒരു കൂട്ടം സ്ത്രീകളെ നിരത്തിലിറക്കി മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് തന്നെ വനിതാ മതില്‍ അനിവാര്യമാണ്.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് വര്‍ഗസമരമായി തന്നെയാണ് കമ്യൂണിസ്റ്റുകാര്‍ കരുതുന്നതെന്നും അത് കമ്യൂണിസ്റ്റ് രീതി തന്നെയെന്ന് പറഞ്ഞും വിഎസിന്റെ വിമര്‍ശനത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി.

ശബരിമലയില്‍ സ്ത്രീ പ്രവേശനം പൊലീസ് തന്നെ തടയുന്നു എന്ന ആരോപണത്തിനും മുഖ്യമന്ത്രി മറപുടി നല്‍കി. ആരാധന പരിസരത്ത് പൊലീസിന് ഇടപെടാന്‍ പരിമിതിയുണ്ട്. അവിടത്തെ പൊലീസ് ഇടപെടല്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. സ്ത്രീകള്‍ സ്വയം തിരിച്ചുപോവുകയായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top