Kerala

വനിതാ മതില്‍ വന്‍ വിജയം ആകും, ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്ന് എംഎം മണി

കൊച്ചി: വനിതാ മതില്‍ വന്‍ വിജയം ആയിരിക്കും, മതില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്ന് മന്ത്രി എം.എം മണി. കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വനിതാ മതില്‍ വര്‍ഗീയ മതില്‍ എന്ന് വിശേഷിപ്പിക്കുന്നവരുടെ തലക്ക് സുഖമില്ലെന്നും മതിലിനു തങ്ങളേക്കാള്‍ പ്രചാരണം കൊടുത്ത പ്രതിപക്ഷത്തിനും ബിജെപിക്കും നന്ദിയുണ്ട്, ശബരിമല വിഷയത്തില്‍ എന്നും സര്‍ക്കാരിന് ഒരേ നിലപാടാണെന്നും എം.എം മണി വ്യക്തമാക്കി.

അതേസമയം, ജനുവരി ഒന്നിന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും കാലിക്കറ്റ് സര്‍വ്വകലാശാല മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. വനിതാ മതിലിനായി സാങ്കേതിക സര്‍വ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകള്‍ മാറ്റിയതായി ഇന്നലെ അറിയിപ്പുണ്ടായിരുന്നു. ജനുവരി 1ലെ പരീക്ഷകള്‍ 14ന് നടത്താനാണ് തീരുമാനം.

അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സര്‍വ്വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍ ജനുവരി 8,9 നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവധിക്ക് ശേഷം കോളേജുകള്‍ തുറക്കുന്നത് 31നുമാണ്. മതിലിനായി പരീക്ഷ മാറ്റിയത് ദൗര്‍ഭാഗ്യകരവും തെറ്റുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top