ജോജു ജോസഫ് നായക വേഷത്തിലെത്തുന്ന മലയാള ചിത്രം ജോസഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സെക്രട്ടറി ഡോ.സുല്‍ഫി നൂഹ്. അവയവദാനത്തെ വിപരീത അര്‍ത്ഥത്തില്‍ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്നും ഇത് അങ്ങേയറ്റം ക്രൂരതയാണെന്നും ഡോ.നൂഹ് പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോ.സുല്‍ഫി നൂഹിന്റെ രൂക്ഷവിമര്‍ശനം.
അവയവദാനത്തിലൂടെ പുതുജീവന്‍ പ്രതീക്ഷിച്ച് കഴിയുന്ന പതിനായിരക്കണക്കിന് നിത്യ രോഗികളേയും അവരുടെ കുടുംബങ്ങളേയും വെട്ടിനുറുക്കി പച്ചക്ക് തിന്നുന്ന കൊടും ക്രൂരതയാണ് ചിത്രം. കള്ളങ്ങള്‍ കൂട്ടിയിണക്കിയ ഒരു വലിയ കള്ളമാണ് ചിത്രമെന്നും അശാസ്ത്രീയത മുഴച്ചു നിലനില്‍ക്കുന്ന തട്ടിപ്പ് സിനിമ മാത്രമാണെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം