റാന്നി: സന്നിധാനത്ത് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് റിമാന്‍ഡില്‍. ഡിസംബര്‍ 6 വരെയാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി നാളെ പരിഗണിക്കും.
കൊട്ടാരക്കര ജയിലില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു. ചോദ്യം ചെയ്യണം എന്ന പൊലീസിന്റെ ആവശ്യവും ജയില്‍ മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യവും നാളെ റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.