Kerala

തിയറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടും; മരക്കാര്‍ ഉള്‍പ്പെടെയുള്ള റിലീസ് ആശങ്കയില്‍

കേരളം മുഴുവന്‍ കൊറോണ ആശങ്കയിലായിരിക്കുന്ന അവസ്ഥയില്‍ സിനിമ തീയറ്ററുകള്‍ അടച്ചിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മാര്‍ച്ച് 31 വരെയാണ് നിര്‍ദേശം. ഇതോടെ ഈ മാസം റിലീസ് ചെയ്യേണ്ട നിരവധി ചിത്രങ്ങളുടെ റിലീസിംഗ് ഡേറ്റ് മാറ്റി വെച്ചു. മാര്‍ച്ച് 12 ന് റിലീസ് ചെയ്യേണ്ടിയിരുന്ന ടോവിനോ തോമസ് നായകനാകുന്ന കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ് എന്ന ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് മാറ്റി വെച്ചതായി താരം തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ റിലീസ് ചെയ്യുവാന്‍ നിശ്ചയിച്ചിരുന്നത് മാര്‍ച്ച് 26ന് ആണ്. മാര്‍ച്ച് 31 വരെ തിയേറ്ററുകള്‍ അടച്ചിടണമെന്ന ജാഗ്രത നിര്‍ദ്ദേശത്തിന്റെ ഫലമായി ഈ ചിത്രത്തിന്റേയും റിലീസിംഗ് ഡേറ്റ് മാറ്റി വെച്ചേകും.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top