Kerala

കവി എം.എന്‍. പാലൂര്‍ അന്തരിച്ചു

കോഴിക്കോട്: കവി എം.എന്‍. പാലൂര്‍ (86)അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കോഴിക്കോട് കോവൂരെ വസതിയിലായിരുന്നു അന്ത്യം. കേന്ദ്ര, കേരള പുരസ്‌കാരങ്ങളും ആശാന്‍ സാഹിത്യ പുരസ്‌കാരവും നേടിയിട്ടുണ്ട്.

പാലൂരു മനയ്ക്കല്‍ മാധവന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി 1932 ജൂണ്‍ 22 നു ജനിച്ച മാധവന് ഔപചാരിക വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചില്ല. യഥാര്‍ത്ഥ പേര് പാലൂര്‍ മാധവന്‍ നമ്പൂതിരി. ചെറുപ്രായത്തില്‍ തന്നെ, സംസ്‌കൃതവും പിന്നീട് കഥകളിയും അഭ്യസിച്ചു.

ബോംബെ വിമാനത്താവളത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ 31 കൊല്ലം ഡ്രൈവറായി ജോലിചെയ്ത ശേഷം, 1990ലാണ് വിരമിച്ചത്. അദ്ദേഹത്തിന്റെ കവിതകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയാണ് ഉഷസ്സ്. പേടിത്തൊണ്ടന്‍, കലികാലം, തീര്‍ഥയാത്ര, സുഗമ സംഗീതം, കവിത, ഭംഗിയും അഭംഗിയും, പച്ച മാങ്ങ, കഥയില്ലാത്തവന്റെ കഥ (ആത്മകഥ) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

2013ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ഭാര്യ: ശാന്തകുമാരി, മകള്‍: സാവിത്രി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top