പാലക്കാട്: രണ്ട് കിലോ ഹാഷിഷ് ഓയിലുമായി പാലക്കാട്ട് യുവതി പിടിയില്‍. കന്യാകുമാരി സ്വദേശി സിന്ധുജയാണ് എക്സൈസ് ഇന്റലിജന്റ്സ് ബ്യൂറോയുടെ പിടിയിലായത്. വിപണിയില്‍ എട്ടു കോടി രൂപ വിലമതിക്കുന്ന ഹാഷിഷാണ് പിടിച്ചെടുത്തത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും തൃശൂരിലേക്ക് കടത്തുകയായിരുന്നു ഹാഷിഷ്. തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയായ ജാബിറിനു വേണ്ടിയാണ് കടത്തുന്നതെന്ന് സിന്ധുജ മൊഴി നല്‍കിയിട്ടുണ്ട്.
മുന്‍പും നിരവധി തവണ സിന്ധുജ ഹാഷിഷ് കടത്തിയിട്ടുണ്ട്. ഒരു ലക്ഷം രൂപയാണ് സിന്ധുജയുടെ പ്രതിഫലം. കേരളത്തില്‍ നിന്നും ഒമാനിലേക്ക് കടത്താനായിരുന്നു ലക്ഷ്യം. എന്നാല്‍ രഹസ്യവിവരത്തേ തുടര്‍ന്ന് ഇന്റലിജന്റ്സ് ബ്യൂറോ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
ഏതാണ് എഴുപത് കിലോ കഞ്ചാവ് വാറ്റിയാലാണ് രണ്ട് കിലോ ഹാഷിഷ് ലഭിക്കുക. കൂടാതെ ഏറ്റവും ശുദ്ധമായ ഹാഷ് ഓയിലാണ് പിടിച്ചെടുത്തതെന്നും എക്സൈസ് അറിയിച്ചു. എറണാകുളത്ത് നടക്കുന്ന ഡി.ജെ പാര്‍ട്ടികളിലും മറ്റും സ്ഥിരമായി സംഘം ലഹരിമരുന്ന് എത്തിച്ച് നല്‍കാറുണ്ടെന്നും എക്സൈസ് സംഘം അറിയിച്ചു.