Breaking News

കന്യാസ്ത്രീയെ പാറമടയിൽ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി:എറണാകുളം വാഴക്കാലയിലെ പാറമടയില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാല സെന്‍റ് തോമസ് കോണ്‍വെന്‍റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്‍റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.

 

ഉച്ച മുതല്‍ മഠത്തില്‍ നിന്ന് സിസ്റ്ററെ കാണാതാവുകയായിരുന്നുവെന്ന്​ മഠം അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് മഠം അധികൃതര്‍ പൊലീസിന് പരാതി നല്‍കി. കന്യാസ്ത്രീക്ക് 2011 മുതല്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും മഠം അധികൃതര്‍ നല്‍കിയ പരാതിയിലുണ്ട്. ഇടുക്കി സ്വദേശിയാണ് മരിച്ച ജസീന തോമസ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top