സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. കേന്ദ്രം നികുതി കുറച്ചതിന് ശേഷം തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില കൂടിയത്.
തിരുവനന്തപുരത്ത് പെട്രോളിന് 85.61 പൈസയും ഡീസലിന് 79.33 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 84.27 രൂപയും ഡീസലിന് 78.07 രൂപയും കോഴിക്കോട് പെട്രോളിന് 84.53 രൂപയും ഡീസലിന് 78.34 രൂപയുമാണ് വില.