Latest News

പ്രഭാത സവാരിക്കിറങ്ങിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Photo:Renjith Menon

മലപ്പുറം: മാറഞ്ചേരി കരിങ്കല്ലത്താണിയിൽ പ്രഭാത സവാരിക്കിറങ്ങിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കരിങ്കല്ലത്താണി കാഞ്ഞിരമുക്ക് സ്വദേശി വാലിപ്പറമ്പിൽ അമൽ (18) ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്.

കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിക്ക് സമീപം റോഡരികിൽ ഒരാൾ വീണു കിടക്കുന്നുവെന്ന വാർത്തയറിഞ്ഞെത്തിയ പെരുമ്പടപ്പ് പോലീസ് ഇവരെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.പൊന്നാനി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ട നടപടിക്രമങ്ങൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.അച്ഛൻ വാലിപ്പറമ്പിൽ ഭരതൻ, അമ്മ ലതിക,സഹോദരി അനു ലക്ഷ്മി.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top