Breaking News

കിന്‍ഫ്രയില്‍ ഭൂമി അനുവദിപ്പിച്ചതിന് പിന്നില്‍ സിപിഎം നേതാവിന്റെ മകന്‍; ബ്രൂവറിയില്‍ പുതിയ ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിന്‍ഫ്രയില്‍ പവര്‍ ഇന്‍ഫ്രാടെകിന് ഭൂമി അനുവദിച്ചതിന് പിന്നില്‍ സിപിഎം ഉന്നതനേതാവിന്റെ മകനാണെന്നും ഒരു പദ്ധതിയുടെ മാനേജര്‍ ഇയാള്‍ തന്നെ ആണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കിന്‍ഫ്രയിലെ സ്ഥലം ലഭിച്ചത് ഈ സ്ഥാപനത്തിനാണെന്നും ചെന്നിത്തല പറഞ്ഞു. ഡിസ്റ്റിലറി അനുവദിക്കേണ്ടെന്ന 1999ലെ ഉത്തരവ് ഹൈക്കോടതിയും അംഗീകരിച്ചതാണ്. ഡിസ്റ്റിലറി അനുവദിക്കണമെന്ന ശ്രീചക്രയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. ആ കമ്പനിക്ക് ഇപ്പോള്‍ എങ്ങനെ അനുമതി നല്‍കിയെന്ന് സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top