Breaking News

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍വം; സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നത് സര്‍ക്കാര്‍ ബോധപൂര്‍വമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് എംഎല്‍എമാര്‍ നിരാഹാരം നടത്തുന്നതിനാലാണ്  നിരോധനാജ്ഞയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സഭാനടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. പ്രതിപക്ഷത്തിന്റെ ആവശ്യമൊന്നും സര്‍ക്കാര്‍ ആംഗീകരിക്കുന്നില്ല. എന്നാല്‍ പിണറായി വിജയന്റെ പിടിവാശിക്ക് മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, വിദേശ നിര്‍മിത മദ്യം ബാറുകളില്‍ അനുവദിക്കുക വഴി സര്‍ക്കാര്‍ നടത്തിയത് വന്‍ അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top