Breaking News

വനിതാ മതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: വനിതാ മതില്‍ സംഘടിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വനിതാ മതില്‍ സിപിഐഎം നടത്തുന്നതില്‍ എതിര്‍പ്പില്ല. സര്‍ക്കാര്‍ ചെലവില്‍ നടത്തേണ്ട. സമുദായ സംഘടനകളുടെ യോഗത്തില്‍ എത്ര പേര്‍ പങ്കെടുത്തുവെന്നതിന്റെ മിനുട്സ് പുറത്തുവിടണമെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടത്താനാണ് നീക്കം. സര്‍ക്കാരിനെതിരെ സായാഹ്ന ധര്‍ണ്ണ നടത്തും. ആര്‍എസ്എസിനും ബിജെപിക്കും സമരം നടത്താനുള്ള അവസരമൊരുക്കലാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ശബരിമലയില്‍ 144 പിന്‍വലിക്കണമെന്നതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top