Breaking News

കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം: യുഡിഎഫ് വിട്ടുനില്‍ക്കുമെന്ന് ചെന്നിത്തല; ഉമ്മന്‍ചാണ്ടിയെയും വി.എസിനെയും ക്ഷണിക്കാത്തത് അല്‍പ്പത്തരം

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, വി.എസ് അച്യുതാനന്ദന്‍ എന്നിവരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ചടങ്ങ് ബഹിഷ്‌ക്കരിക്കും. യുഡിഎഫ് വിട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വിമാനത്താവളത്തിനായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയും സ്ഥലം ഏറ്റെടുത്ത് കൈമാറിയത് വി എസ് സര്‍ക്കാരാണെന്നും ചെന്നിത്തല പറഞ്ഞു. 90 ശതമാനം നിര്‍മ്മാണവും പിണറായി സര്‍ക്കാര്‍ വരുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയായതാണ്. വിമാനത്താവളത്തിനായി നിസ്തുലമായ പങ്കുവഹിച്ച ഉമ്മന്‍ ചാണ്ടിയേയും വിഎസിനേയും ക്ഷണിക്കാത്തത് അല്‍പ്പത്തരമാണെന്നും പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top