Kerala

സൂക്ഷിക്കണം: കുഞ്ഞുങ്ങളെ കാറിന്റെ മുന്‍ സീറ്റില്‍ ഇരുത്തി യാത്രചെയ്യുന്നത് അപകടം

കഴിഞ്ഞ ചൊവ്വാഴ്ച 25-ാം തീയതി ഒരു കാറപകടത്തിന്റെ വാര്‍ത്തപരന്ന നടുക്കത്തോടെയാണ് കേരളം ഉണര്‍ന്നത്. അപകടത്തില്‍പ്പെട്ടത് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവുമായിരുന്നു. അപകടത്തിപ്പെട്ട ബാലഭാസ്‌കറും ഭാര്യയും ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുമ്പോള്‍ അദ്ദേഹത്തിന്റെ രണ്ടു വയസുള്ള മകള്‍ തേജസ്വിനിയുടെ മരണം ജനങ്ങളെയാകെ തളര്‍ത്തിയിരുന്നു.

16 വര്‍ഷങ്ങള്‍ക്ക് ശേഷം ബാലഭാസ്‌കറിന്റെ കുടുംബത്തിന് നിധിയായി കിട്ടിയ ആ പൊന്നുമോളുടെ വിയോഗത്തില്‍ ഒരു നാട് മുഴുവന്‍ തേങ്ങുമ്പോള്‍ ഇത്തരത്തില്‍ കുഞ്ഞുമക്കളുടെ വേര്‍പാട് ഇനി ഒരു കുടുംബത്തേയും തളര്‍ത്താന്‍ ഇടവരാതിരിക്കാന്‍ നമ്മള്‍ ചെയ്യേണ്ട മുന്‍കരുതലുകളെക്കുറിച്ച് ഓട്ടോ ജേണലിസ്റ്റ് ബൈജു എന്‍ നായരുടെ ഫേസ്ബുക്ക് പോസ്റ്റ്.

തേജസ്വിനിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ബൈജു ഫേസ്ബുക്ക് വീഡിയോയിലൂടെ ജനങ്ങളോട് പറയുന്നതിങ്ങനെ, ബാലഭാസ്‌കറിനും കുടുംബത്തിനും സംഭവിച്ച കാറപടത്തില്‍ കുട്ടിക്ക് അപകടം സംഭവിക്കാന്‍ സാധ്യതയുള്ള ഒരു കാരണം എയര്‍ ബാഗ് തുറന്നുണ്ടായ ആഘാതമായിരിക്കാമെന്നും പല വികസിത രാജ്യങ്ങളിലും മുന്‍ബാഗത്ത് കൊച്ചുകുട്ടികളെ ഇരിത്താന്‍ പാടില്ലെന്നും ബൈജു പറയുന്നു.

ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന പല വാഹനങ്ങളിലും പിന്‍ഭാഗത്ത് ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ ഉണ്ട്. പിന്‍ഭാഗത്ത് സീറ്റില്‍ തന്നെ ചൈല്‍ഡ് സീറ്റ് ഫിറ്റ് ചെയ്ത് ലോക്ക് ചെയ്യുന്ന സംവിധാനമാണിത്. ഈ സീറ്റില്‍ തന്നെ സീറ്റ് ബെല്‍റ്റും നല്‍കിയിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് കുഞ്ഞുമക്കളെ പിന്നില്‍ ചൈല്‍ഡ് സീറ്റുകളില്‍ മാത്രമേ ഇരുത്താവൂ എന്ന് ബൈജു താക്കീത് നല്‍കുന്നു.

വാഹനം പതുക്കെ പോകുകയാണെങ്കില്‍ പോലും എയര്‍ ബാഗ് തുറക്കുന്നത് മണിക്കൂറില്‍ 370 കിമി മാരകമായ വേഗതയിലാണെന്നും കൊച്ചുകുട്ടികള്‍ക്ക് ഈ ആഘാതം സഹിക്കാനാവുന്നതിലും അപ്പുറമാണ്. മാത്രമല്ല ഇങ്ങനെ എയര്‍ബാഗ് തുറക്കുന്നതിന്റെ ആഘാതത്തില്‍ ലോകമെമ്പാടും നൂറുകണക്കിന് കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

അതേപോലെതന്നെ ഡാഷ് ബോര്‍ഡില്‍ പെര്‍ഫ്യൂം ബോട്ടില്‍സ് മുതലായവ വെയ്ക്കുന്നതും അപകടങ്ങള്‍ക്ക് വഴിയൊരുക്കും. മാത്രമല്ല, പുതിയ വാഹനങ്ങളിലെ കര്‍ട്ടെന്‍ എയര്‍ ബാഗുകളില്‍ കോട്ടുകള്‍ തൂക്കിയിടുന്നതും അപകടത്തിന് ഇടയാക്കുമെന്ന് ബൈജു ചൂണ്ടിക്കാണിക്കുന്നു. പത്ത് വയസില്‍ താഴെയുള്ള ഒരു കുട്ടിയേയും ഒരു വാഹനത്തിന്റേയും മുന്‍ഭാഗത്തിരുത്തി യാത്രചെയ്യരുതെന്ന കടുത്ത മുന്നറിയിപ്പോടെയാണ് ബൈജു വീഡിയോ അവസാനിപ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top