Kerala

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ കൈകോര്‍ക്കാന്‍ നെതര്‍ലാന്‍ഡ്; നൂതന സാങ്കേതിക വിദ്യകള്‍ കൈമാറും

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ കൈകോര്‍ക്കാന്‍ നെതര്‍ലന്റ്. ഇതിനായി രണ്ട് നിര്‍ദ്ദേശങ്ങളാണ് നെതര്‍ലന്റ്‌സ് മുന്നോട്ട് വെച്ചിരുന്നത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധരടങ്ങിയ ഒരു സംഘത്തെ കേരളത്തിലേക്ക് അയക്കാം. നദികളില്‍ മറ്റും കൂടുതല്‍ ജലമൊഴുക്കാനുള്ള സാങ്കേതിക വിദ്യ കേരളത്തിന് കൈമാറാം. ഇത് രണ്ടും നിലവിലെ സാഹചര്യത്തില്‍ കേരളത്തിന് ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം നെതര്‍ലന്‍ഡിന്റെ സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ന്യൂയോര്‍ക്കിലുള്ള വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടിയന്തരമായാണ് അനുമതി നല്‍കിയത്. സാങ്കേതിക സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്ത് ഇന്ത്യ നെതര്‍ലന്റ്‌സിന് അയക്കും. കത്ത് കൈമാറിയാലുടന്‍ നെതര്‍ലന്‍ഡില്‍ നിന്നുളള വിദേശ സംഘം കേരളത്തിലെത്തുമെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top