ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കന്യാസ്ത്രീയുമായി മധ്യസ്ഥതയ്ക്ക് ശ്രമിച്ചതായി സമ്മതിച്ച് ഫാ.ജെയിംസ് എര്‍ത്തയില്‍ പോലീസിന് മൊഴി നല്കി.
കോതമംഗലം സ്വദേശിയായ ഷോബി ജോര്‍ജ് വഴിയാണ് ബിഷപ്പ് തന്നെ ബന്ധപ്പെട്ടത്. പരാതി പിന്‍വലിച്ചാല്‍ പത്ത് ഏക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നും എര്‍ത്തയിലിന്റെ മൊഴിയില്‍ വിശദീകരിച്ചു.
ബുധനാഴ്ച രാത്രിയാണ് അന്വേഷണ സംഘം ഫാദര്‍ ജെയിംസ് എര്‍ത്തയിലിന്റെ മൊഴിയെടുത്തത്.