Breaking News

പ്രളയ നഷ്ടം സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി തുകയേക്കാള്‍ കൂടുതല്‍ ; മുഖ്യമന്ത്രി

സംസ്ഥാനത്തെ പ്രളയക്കെടുതി അവലോകന ചെയ്യുന്നതിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. സഭയില്‍ പ്രളയ ദുരിതം സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത വന്‍ ദുരന്തമാണ് കടന്നു പോയതെന്ന് ഉപക്ഷേപം അവതരിപ്പിച്ച് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ മഹാ പ്രളയത്തിലുണ്ടായ നഷ്ടം നേരത്തെ കണക്കുകളില്‍ സൂചിപ്പിച്ചതിനേക്കാളും ഏറെ വലുതാണെന്നും സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി തുകയേക്കാള്‍ കൂടുതലാണ് നഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരന്തത്തെയും മറികടക്കുന്നതിനുള്ള കഴിയുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ദുരന്തങ്ങളില്‍ തകര്‍ന്നവരല്ല, അതിനെ അതിജീവിച്ച് കുതിക്കുന്നവരാവണം നാം. ചരിത്രത്തില്‍ അതി ജീവനത്തിന്റെ പുതിയ അദ്ധ്യായം രചിച്ചവരാണ് കേരളീയരെന്ന അഭിമാനബോധത്തോടെ തലയുയര്‍ത്തിനില്‍ക്കാന്‍ നമുക്ക് കഴിയണം. അതിനായി നമ്മെ സ്നേഹിക്കുന്നവരോടൊപ്പം കൈകോര്‍ത്ത് പിടിച്ചുകൊണ്ട് മുന്നോട്ടുപോകണം. അതിനുള്ള അടിസ്ഥാനം നമ്മുടെ ഐക്യവും യോജിപ്പുമാണ്. അതാണ് അതിജീവനത്തിന്റെ അടിസ്ഥാനപാഠമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയ്, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, സോമനാഥ് ചാറ്റര്‍ജി എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സഭാ സമ്മേളനം ആരംഭിച്ചത്. പ്രളയത്തില്‍ മരിച്ചവര്‍ക്ക് സഭ അനുശോചനം രേഖപ്പെടുത്തി. പ്രളയക്കെടുതിയില്‍ ധനസഹായം നല്‍കിയവരെ സഭ അനുമോദിച്ചു. വിവിധ മുന്നണി നേതാക്കള്‍ സംസാരിക്കും. ഉച്ചയ്ക്ക് 1 മണിക്ക് സഭ പിരിയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top