Kerala

പരാതി മാധ്യമശ്രദ്ധ കിട്ടാന്‍; കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് ജലന്ധര്‍ രൂപത

കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് ജലന്ധര്‍ രൂപത. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോ രൂപതയ്ക്കോ ഇക്കാര്യത്തില്‍ പങ്കില്ല. ആരോപണം മാധ്യമശ്രദ്ധ ആകര്‍ഷിക്കാനെന്നും ജലന്ധര്‍ രൂപത വക്താക്കള്‍ പറഞ്ഞു.

കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കി അപകടപ്പെടുത്തുവാന്‍ ശ്രമിച്ചെന്നാണ് പരാതി. ബിഷപിനോടൊപ്പമുളള വൈദികന്റെ ബന്ധുവാണ് ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശിച്ചതെന്നാണ് വെളിപ്പെടുത്തല്‍. കന്യാസ്ത്രീ മഠത്തിലെ ജോലിക്കാരനായ അസം സ്വദേശിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതു സംബന്ധിച്ച് കന്യാസ്ത്രീ നല്കിയ പരാതിയിന്മേല്‍ കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ബിഷപ്പിനെതിരേ കന്യാസ്ത്രീ പരാതി നല്കിയ ഘട്ടം മുതല്‍ വൈദികന്റെ ബന്ധു നിര്‍ദേശങ്ങള്‍ നല്കി തന്നെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് ജോലിക്കാരന്റെ വെളിപ്പെടുത്തല്‍. കന്യാസ്ത്രീയുടെ നീക്കങ്ങള്‍ നിരീക്ഷിക്കണമെന്ന് പറഞ്ഞിരുന്നതായും ഇയാള്‍ പറയുന്നു. അതേസമയം കന്യാസ്ത്രീക്കെതിരെ മുന്‍പും വധഭീഷണി ഉണ്ടായിട്ടുളളതായി സഹോദരന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top