Kerala

ജലന്ധര്‍ പീഡനം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം കേരളത്തിലേക്ക് വിളിച്ചുവരുത്തും

ജലന്ധര്‍ പീഡനക്കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം വിളിച്ചുവരുത്തും. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും പ്രതിഷേധം ശക്തമായതോടെയാണ് ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന് പിന്തുണ നല്‍കി റിട്ടയഡ് ജസ്റ്റിസ് കമാല്‍പാഷ അടക്കം നിരവധിപേര്‍ സമരപന്തലിലെത്തിയിരുന്നു. ഇതോടെയാണ് കേസില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തീരുമാനിച്ചത്.

അതേസമയം ജോലിഭാരം കണക്കിലെടുത്താണ് അന്വേഷണസംഘത്തെ വിപുലീകരിച്ചതെന്ന് കോട്ടയം എസ്പി എസ്.ഹരിശങ്കര്‍ പറഞ്ഞു. കേസന്വേഷണം അവസാനഘട്ടത്തിലാണെന്നും ബിഷപ്പിനെ വിളിച്ചുവരുത്താന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.

ഇതിനിടെ പോലീസിനെതിരെ പരാതിയുമായി കന്യാസ്ത്രീ വീണ്ടും രംഗത്തെത്തി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒരു തവണ ചോദ്യം ചെയ്തപ്പോള്‍ പരാതിക്കാരിയായ തന്നെ പത്ത് തവണ ചോദ്യം ചെയ്തുവെന്ന് കന്യാസ്ത്രീ പറഞ്ഞു. മുന്‍പ് ചോദിച്ചറിഞ്ഞ കാര്യങ്ങളാണ് വീണ്ടും ചോദിക്കുന്നതെന്നും ബാലിശമായ കാര്യങ്ങളാണ് അന്വേഷണസംഘം ചോദിക്കുന്നതെന്നും കന്യാസ്ത്രീ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top