Breaking News

ജലന്ധര്‍ ബിഷപ്പ് മഠത്തില്‍ പോയില്ലെന്ന വാദം കളവാണെന്ന് അന്വേഷണ സംഘം

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടെന്ന് അന്വേഷണ സംഘം കണ്ടെത്തി. പരാതിയില്‍ പറഞ്ഞ ദിവസം മഠത്തില്‍ പോയില്ലെന്ന വാദം കളവാണെന്ന് തെളിഞ്ഞു. അന്ന് മഠത്തില്‍ എത്തിയതിന്റെ തെളിവും മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷമെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയുള്ളൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇന്ന് ദില്ലിയിലെത്തുന്ന സംഘം നാളെ കേരളത്തിലേക്ക് തിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top