തിരുവനന്തപുരം : ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര, പേപ്പാറ ഡാമുകളില്‍ ജലനിരപ്പുയരുന്നു. ഡാമിന്റെ പരിസരപ്രദേശത്ത് അപകടഭീഷണി മുന്‍നിര്‍ത്തി അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തീരപ്രദേശത്തുള്ളവരും ശ്രദ്ധിക്കണം. കഴിഞ്ഞ രാത്രി മുതല്‍ തിരുവനന്തപുരം ജില്ലയുടെ പല പ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.
കേരള-കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളിലായി പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചിലപ്പോള്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന് സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അറബിക്കടലിന് മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്.
ഈ മുന്നറിയിപ്പ് ഇന്ന് ഉച്ച മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെയാണെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.