തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ സംസ്ഥാന അധ്യക്ഷനുമായ എം കരുണാനിധിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മറീനാ ബീച്ചിലേക്ക് നീങ്ങിത്തുടങ്ങി. പതിനായിരക്കണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിയിട്ടുള്ളത്.
അതേസമയം മൃതദേഹം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലെ തിക്കിലും തിരക്കിലുംപെട്ട് രണ്ട് പേര് മരണപ്പെട്ടു. പോലീസുകാരുടെ എണ്ണം കുറച്ചതാണ് അണികള്‍ ഇടിച്ചുകയറുവാനിടയാക്കിയത്. ബാരിക്കേഡുകള്‍ കൂടി തകര്‍ത്തതോടെ പോലീസ് ലാത്തിവീശേണ്ടി വന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.