Kerala

ഇടുക്കി ഡാം നിറഞ്ഞ് കവിയുമോ ?

കാലവര്‍ഷം ഇങ്ങനെ തുടര്‍ന്നാല്‍ മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകള്‍ എങ്ങനെ തരണം ചെയ്യുമെന്നാണ് പൊതുവേയുള്ള ആശങ്ക.

ഇടുക്കി ഡാമിന്റെ ശേഷിയുടെ 82ശതമാനം നിറഞ്ഞു കിടക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്നതും വര്‍ധിച്ച തോതില്‍ ഇടുക്കി ഡാമിലേക്ക് വെള്ളം ഒഴുകിയെത്തുന്നതുമാണ് മുമ്പില്ലാത്ത വിധം ഡാമില്‍ ഇത്രയധികം വെള്ളം നിറഞ്ഞു വരാനുള്ള പ്രധാന കാരണം.

സാധാരണയായി രണ്ടാം കാലവര്‍ഷമായ തുലാമഴയിലാണ് ഇടുക്കിയില്‍ കൂടുതല്‍ വെള്ളം സംഭരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ ഡാം നിറഞ്ഞാല്‍ ആഴ്ചകള്‍ക്കകം ഡാം തുറക്കേണ്ടി വരും. മുല്ലപ്പെരിയാര്‍ കരകവിഞ്ഞൊഴുകിയാല്‍ അത്രയധികം വെള്ളം ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്തേക്ക് മണിക്കൂറിനുള്ളില്‍ കുതിച്ചെത്തും.

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമില്‍ ഇപ്പോള്‍ 136 അടി വെള്ളമുണ്ട്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 111 അടി മാത്രമായിരുന്നു ഡാമിലെ ജലനിരപ്പ്. 142 അടി വരെ ജലം സംഭരിക്കാന്‍ 2014ല്‍ സുപ്രിം കോടതി തമിഴ്‌നാടിന് അനുമതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 33 വര്‍ഷമായി കാലവര്‍ഷക്കാലത്ത് ഇത്രയധികം മഴ കേരളത്തിലുണ്ടായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top