Football

ജര്‍മ്മനി നാട്ടിലേക്ക്; ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക്

മോസ്‌കോ: ചാമ്പ്യന്മാര്‍ പതിവ് തെറ്റിച്ചില്ല, ആവര്‍ത്തനം പോലെ നിലവിലെ ചാമ്പ്യന്മാര്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടാണ് ജര്‍മ്മനി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരിക്കുന്നത്. അതേസമയം ജയിച്ചെങ്കിലും മൂന്നാം സ്ഥാനക്കാരായ ദക്ഷിണ കൊറിയയും ലോകകപ്പില്‍ നിന്നും പുറത്തായി.

എന്നാല്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീല്‍ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചിരിക്കുന്നത്. മത്സരത്തില്‍ ആധികാരികമായും ആയാസരഹിതമായും ആത്മവിശ്വാസത്തോടെയുമാണ് ബ്രസീല്‍ സെര്‍ബിയയെ നേരിട്ടത്. ബ്രസീലിനായി പൗളീഞ്ഞ്യോയും തിയാഗോ സില്‍വയും ഗോള്‍ നേടി. ജൂലൈ രണ്ടിന് വൈകീട്ട് 7.30ന് മെക്‌സിക്കോയ്‌ക്കെതിരെയാണ് ബ്‌സീലിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top