Breaking News

‘റൊണാള്‍ഡോയ്‌ക്കൊപ്പമുള്ള‌ അശ്ലീല വീഡിയോ കൈയിലുണ്ട്, മെസിക്ക് മറ്റൊരു യുവതിയുമായി ഡേറ്റിങ്’- ട്വിറ്ററിൽ കുറിപ്പുമായി മോഡല്‍

പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പമുള്ള അശ്ലീല വീഡിയോ തന്റെ കൈവശമുണ്ടെന്ന അവകാശവാദവുമായി ചിലി മോ‍ഡല്‍.ഫുട്ബോള്‍ ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചിലിയന്‍ മോ‍ഡല്‍ ഡാനിയേല ഷാവേസാണ് രംഗത്തെത്തിയത്.

ട്വിറ്ററിലൂടെയുള്ള ദീര്‍ഘമായ കുറിപ്പുകളിലാണ് താരത്തിന്റെ വിവാദ വെളിപ്പെടുത്തല്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടാഗ് ചെയ്താണ് ഡാനിയേല ട്വിറ്ററില്‍ നീണ്ട കുറിപ്പുകളിട്ടത്. അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസിയെക്കുറിച്ചും മോഡല്‍ പരാമര്‍ശിക്കുന്നുണ്ട്.

തന്റെ പക്കലുള്ള വീഡിയോ ഒരിക്കലും പുറത്തുവിടില്ലെന്ന് അവര്‍ പറയുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാനിച്ചാണ് വീഡിയോ പുറത്തു വിടാത്തതെന്നും അവര്‍ അവകാശപ്പെടുന്നു. വീഡിയോയില്‍ പൂര്‍ണ നഗ്നരായതുകൊണ്ട് പുറത്തിറക്കില്ലെന്നും ഡാനിയേല വാദിക്കുന്നു.

അര്‍ജന്റീനയുടെ 10ാം നമ്പർ താരം മറ്റൊരു യുവതിയുമായി ഡേറ്റിങ്ങിനു പോയ കാര്യം തനിക്കറിയാമെന്ന് ഡാനിയേല ഷാവേസ് ആരോപിച്ചു. ഇതാണ് മെസിയെക്കുറിച്ചുള്ള മോഡലിന്റെ പരാമര്‍ശം.

അതേസമയം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ സൗദി ലീഗില്‍ അല്‍ നസറിന്റെ താരമാണ് ക്രിസ്റ്റ്യാനോ. താരം മിന്നും ഫോമിലേക്ക് മടങ്ങിയെത്തി ടീമിനായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top