Film News

നടിമാരുടെ രാജി: ‘അമ്മ’യ്ക്ക് രൂക്ഷമവിമര്‍ശനവുമായി വനിതാ കമ്മീഷന്‍

തിരുവനന്തപുരം: നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ‘അമ്മ’യെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍. ‘അമ്മ’ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ എംസി ജോസഫൈന്‍ കുറ്റപ്പെടുത്തി. ‘അമ്മ’ ആണ്‍മക്കളെയും പെണ്‍മക്കളെയും ഒരുപോലെ കാണണമായിരുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു.

സംഭവത്തിന് പിന്നാലെ നാല് നടിമാര്‍ രാജി വെച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ‘അമ്മ’ നിലപാട് വ്യക്തമാക്കണം. ലെഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാലിന്റെ നിലപാട് ആശാസ്യകരമല്ലെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നു. കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തത് ശരിയായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top