Breaking News

ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു

നാസിക്: ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് എസ് യു-30 എംകെഐ യുദ്ധവിമാനം തകര്‍ന്നുവീണു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം.

റഷ്യന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച സുഖോയ് 30 യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിട്ട്. 2009 ഏപ്രില്‍ 30നാണ് സുഖോയ് 30എംകെഐ ആദ്യമായി തകര്‍ന്നുവീണത്. രാജസ്ഥാനിലെ രാജമാതിയിലായിരുന്നു അപകടം. സംഭവത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷവും പലവട്ടം സുഖോയ് വിമാനങ്ങള്‍ അപകടത്തില്‍പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ അപകടകാരണം എന്താണെന്നത് വ്യക്തമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top