തിരുവല്ല: അഞ്ച് വൈദികര്‍ യുവതിയെ ലൈംഗിക ചൂഷണത്തിനിടയാക്കിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതി മലങ്കര ഓര്‍ത്തഡോക്സ് സഭാ നേതൃത്വം സ്ഥിരീകരിച്ചു. വൈദികര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവം വിവാദമായെങ്കിലും സഭാ നേതൃത്വത്തില്‍ നിന്നും പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ വിശ്വാസികള്ക്കിടയില്അടക്കം പ്രതിഷേധം ഉയര്‍ന്നതോടെയാണ് പരാതി ലഭിച്ചതായി സഭാ നേതൃത്വം വ്യക്തമാക്കിയത്.
വിവാദവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭാദ്രാസനത്തിലെ മൂന്ന് വൈദികര്‍, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികര്‍ എന്നിവരെ കഴിഞ്ഞ ദിവസം താത്കാലികമായി സസ്പെന്റ് ചെയ്തിരുന്നു. ഇതിനിടെയാണ് പരാതി ലഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചത്.
സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു. കുമ്പസാരരഹസ്യം വച്ച് ഭീഷണിപ്പെടുത്തി യുവതിയെ ഇവര്‍ ലൈംഗികമായി ഉപയോഗിച്ചെന്നുള്ള ഭര്‍ത്താവിന്റെ ആരോപണം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
അതേസമയം ആരോപണത്തില്‍ അന്വേഷണം നടക്കുന്നതായും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും നിരപാരാധികളെ ശിക്ഷിക്കില്ലെന്നും സഭ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.