Breaking News

വിമാനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് മരണം

റെന്നസ്: പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ വിമാനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് മരണം. ടൂറിസ്റ്റ് വിമാനവും മൈക്രോലൈറ്റ് വിമാനവും തമ്മില്‍ കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു.രണ്ടുപേര്‍ സഞ്ചരിച്ച ചെറിയ മൈക്രോലൈറ്റ് വിമാനവും മൂന്ന് യാത്രക്കാരുമായി വന്ന ഡി.എ40 ടൂറിസ്റ്റ് വിമാനവുമാണ് കൂട്ടിയിടിച്ചത്. വിമാനങ്ങളിലുണ്ടായിരുന്ന അഞ്ച് പേരും അപകടത്തില്‍ മരണപ്പെട്ടു.

 

മൈക്രോലൈറ്റ് വിമാനം ആര്‍ക്കും അപകടമുണ്ടാക്കാതെ ഒരുവീടിന് മുകളില്‍ ഇടിച്ചിറങ്ങുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്നും ഏറെ അകലെയായി ജനവാസമില്ലാത്ത പ്രദേശത്താണ് ഡി.എ40 ടൂറിസ്റ്റ് വിമാനം പതിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 50 അഗ്നിശമന സേനാ യൂണിറ്റുകളാണ് എത്തിയത്. ലിയോണില്‍ നിന്നുള്ള എയര്‍ എമര്‍ജന്‍സി സ്റ്റാഫുകളെ കൊണ്ടുവന്നാണ് അപകടത്തില്‍പെട്ട വിമാനം കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top