ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ നിന്ന് കാണാതായ പോലീസുകാരന് ഭീകരസംഘടയില്‍ ചേര്‍ന്നതായി വിവരം. ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദിനാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. സ്പെഷല്‍ പോലീസ് ഓഫീസര്‍ ഇര്ഫാന് അഹമ്മദ് ധാറിനെയാണ് ചൊവ്വാഴ്ച്ച മുതല്‍ കാണാതായത്. പാംപോര്‍ പോലീസ് സ്റ്റേനിലെ പോലീസ് ഉദ്യോഗസ്ഥനാണ് കാണാതായ ഇര്ഫാന് അഹമ്മദ്. പുല്‍വാമ കകപുര സ്വദേശിയായ ഇര്‍ഫാനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം ഇയാള്‍ ഭീകരസംഘടനയില്‍ ചേര്‍ന്നുവോ എന്ന് കശ്മീര്‍ പോലീസ് വ്യക്തമാക്കിയിട്ടില്ല.
Search operation underway for a Special Police Officer (SPO) who went missing after reportedly leaving from Pampore police station with an AK-47 rifle. #JammuAndKashmir pic.twitter.com/iPazJYLChs
— ANI (@ANI) June 27, 2018